Connect with us

Kerala

അതിര്‍ത്തി പ്രദേശങ്ങളില്‍ ദിവസേനെയുള്ള പോക്കുവരവ് അനുവദിക്കില്ല

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ്- 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ദിവസേനെയുള്ള പോക്കുവരവ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിര്‍ത്തിയിലൂടെ ദിനംപ്രതി നിരവധി പേരാണ് പോകുന്നതും വരുന്നതും. അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രത്യേകിച്ച് കാസര്‍കോട്ടെ മഞ്ചേശ്വരം കടന്ന് നിരവധി പേരാണ് കര്‍ണാടകയിലെ മംഗലാപുരത്തേക്ക് ജോലിക്കും മറ്റുമായി ദിവസേനെ പോകുന്നത്. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്കും നിരവധി പേരെത്തുന്നുണ്ട്. ഇങ്ങനെ ദിനംപ്രതിയുള്ള പോക്കുവരവ് രോഗബാധ വ്യാപിക്കാന്‍ ഇടയാക്കും.

അതിര്‍ത്തി കടന്ന് ജോലിക്ക് പോകുന്നവര്‍ ദിനംപ്രതി എന്നത് മാറ്റി മാസത്തിലൊരു പ്രാവശ്യമാക്കി ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസത്തിലൊരു പ്രാവശ്യം അതിര്‍ത്തി കടന്ന് ജോലിക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ രീതി സ്വീകരിക്കണം. ഐ ടി മേഖലയില്‍ മിനിമം പ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യമൊരുക്കും. മന്ത്രിമാരുടെ ഓഫീസുകള്‍ മിനിമം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.