Connect with us

National

യു എ പി എ കേസ്: ദേവീന്ദർ സിംഗ് ഉൾപ്പെടെ ആറ് പേർക്കെതിരെ എൻ ഐ എ കുറ്റപത്രം 

Published

|

Last Updated

ശ്രീനഗർ| തീവ്രവാദ കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡി എസ് പി ദേവീന്ദർ സിംഗിനും മറ്റ് അഞ്ച് പേർക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) കുറ്റപത്രം സമർപ്പിച്ചു. ഹിസ്ബുൾ തീവ്രവാദികളായ നവീദ് മുഷ്താക് ഏലിയാസ് ബാബു, റാഫി അഹമ്മദ് റാഥർ, നിയമവിദ്യാർഥി ഇർഫാൻ ഷാഫി മിർ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ച മറ്റ് പ്രതികൾ. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ വാൻപോ പ്രദേശത്തെ ദേശീയപാതയിലെ ഒരു ചെക്ക്‌പോയിന്റിൽ നിന്ന് ജനുവരി 11നാണ് ഡി എസ് പിക്കൊപ്പം മൂവരെയും അറസ്റ്റ് ചെയ്തത്.

ക്രോസ്-ലോക്ക് ട്രേഡ് മുൻ പ്രസിഡന്റ് തൻവീർ അഹമ്മദ് വാനി, സയ്യിദ് ഇഫ്രാൻ അഹമ്മദ് എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

പണത്തിന് പകരം തീവ്രവാദികൾക്ക് സുരക്ഷിത യാത്രാമാർഗം ഒരുക്കുകയാണ് ഡി എസ് പി ചെയ്തത്. തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ സിംഗിനെ സസ്‌പെൻഡ് ചെയ്യുകയും ഒരാഴ്ചക്ക് ശേഷം അന്വേഷണം എൻ ഐ എ ഏറ്റെടുക്കുകയും ചെയ്തു.

അതേസമയം, മറ്റൊരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം ദേവീന്ദർസിംഗിന് ജാമ്യം നൽകിയത് വൻ വിവാദത്തിനിടയാക്കിയിരുന്നു.

Latest