Covid19
മുൻ കേന്ദ്രമന്ത്രി ജനാർദ്ദന പൂജാരിക്ക് കൊവിഡ്
മംഗളൂരു| മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബി ജനാർദ്ദന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണ കന്നട ജില്ലയിലെ ബന്ത്വാളിലാണ് ഇദ്ദേഹം താമസിക്കുന്നത്. വീട്ടിലെ ജോലിക്കാരിൽ നിന്ന് രോഗം ബാധിച്ചതിനെ തുടർന്ന് ജനാർദ്ദന പൂജാരിയുടെ ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയിൽ നിന്നാകാം ഇദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് സംശയിക്കുന്നു.
അതേസമയം 83കാരനായ പിതാവിന് പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട അവസ്ഥയല്ലെന്നും മകൻ സന്തോഷ് ജെ പൂജാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.







