Connect with us

National

മുംബൈയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പ്

Published

|

Last Updated

മുംബൈ| അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി മുംബൈ ഡയറക്ടർ ജനറൽ കെ എസ് ഹൊസാലിക്കർ ട്വീറ്റ് ചെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിലും സമീപപ്രദേശങ്ങളിലും താനെ ജില്ലയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ഐ എം ഡി അറിയിച്ചു. കൊങ്കണിലും മഹാരാഷ്ണ്രയിലെ മറ്റ് പ്രദേശങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്നും ഐ എം ഡി മുന്നറിയിപ്പ് നൽകി. മുംബൈയിലും കൊങ്കൺ മേഖലയിലും മറ്റ് ഭാഗങ്ങളിലും വെള്ളിയാഴ്ച മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ഇന്ന് രാവിലെ 8.30 ന് 24 മണിക്കൂറിനുള്ളിൽ 213.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി താനെ ബെലാപൂർ ഇൻഡസ്ട്രിയൽ അസോസിയേഷൻ നിരീക്ഷണാലയം അറിയിച്ചു. മുംബൈയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളായ സാന്റാക്രൂസ് കാലാവസ്ഥാ സ്‌റ്റേഷനിൽ ഇന്ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ 116.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തെക്കൻ മുംബൈയിലെ കൊളാബ സ്റ്റേഷനിൽ 12.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

കനത്തമഴയെത്തുടർന്ന് ഞായറാഴ്ച സബർബൻ മുംബൈയിലെ പവായ് തടാകം കവിഞ്ഞൊഴുകിയിരുന്നു.