Connect with us

Covid19

രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗം; ആകെ രോഗബാധിതര്‍ 6,97,836

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പടരുന്നത് അതിവേഗത്തില്‍. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. കൊവിഡ് 19 ഇന്ത്യ ഡോട്ട് ഓര്‍ഗിന്റെ കണക്കു പ്രകാരം 6,97,836 ആണ്‌
ആകെ രോഗബാധിതര്‍. 19,700 പേര്‍ മരിച്ചു. 4,24,891 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ എല്ലാ നിയന്ത്രണങ്ങളെയും ഭേദിച്ച് കുതിക്കുകയാണ് മഹാമാരി. 2,06,619 പേരെയാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 8,822 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു. 1,11,740 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാട് തൊട്ടുപിന്നിലുണ്ട്
– 1,11,151. രോഗത്തിന് കീഴടങ്ങിയവരുടെ എണ്ണം 1,510 ആണ്.

ഡല്‍ഹി (രോഗബാധിതര്‍: 99,444, മരണം: 3,067), ഗുജറാത്ത് (36,123- 1,944), യു പി (27,707- 785), തെലങ്കാന (23,902- 295), കര്‍ണാടക (23,474- 372), പശ്ചിമ ബംഗാള്‍ (22,126- 757), രാജസ്ഥാന്‍ (20,164- 456), ആന്ധ്രപ്രദേശ് (18,697- 232).

---- facebook comment plugin here -----

Latest