Connect with us

Kerala

പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

Published

|

Last Updated

തൃശൂര്‍  |പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ല കലക്ടര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് 417.45 ആണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 418 മീറ്ററായാല്‍ ഓറഞ്ച് അലര്‍ട്ടും 419.4 മീറ്ററായാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.

419.4 മീറ്ററായാല്‍ ഡാമില്‍നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.