Ongoing News
ജര്‍മന്‍ കപ്പ് കിരീടം ചൂടി ബയേണ്‍
ബെര്‍ലിന്‍ | ഇരുപതാം ജര്‍മന്‍ കപ്പ് കിരീടം നേടി ബയേണ്‍ മ്യൂണിക്ക്. ബയേര്‍ ലെവര്‍കുസെനിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബയേണ്‍ കീഴടക്കിയത്. കാണികളില്ലാത്ത സ്‌റ്റേഡിയത്തെ സാക്ഷിയാക്കിയായിരുന്നു ഫൈനലും ടീമിന്റെ കിരീട നേട്ട ആഘോഷങ്ങളും.
ജര്‍മന്‍ കപ്പ് ഫൈനലില്‍ ഡേവിഡ് അലാബ, സെര്‍ജി നാബ്രി എന്നിവര്‍ ഒന്നുവീതവും റോബര്‍ട്ട് ലെവാന്‍ഡോവ്‌സ്‌കി രണ്ട് ഗോളുകളും നേടി. ബുണ്ടസ് ലിഗ കിരീടം നിലവില്‍ ബയേണ്‍ നേടിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ടാം തവണയാണ് ബുണ്ടസ് കിരീടം ക്ലബ് നേടുന്നത്. ബയേണ്‍ ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി ലീഗ്, കപ്പ് ഇരട്ടനേട്ടം സ്വന്തമാക്കുന്നത്.
ആഗസ്റ്റിലെ ചാമ്പ്യന്‍സ് ലീഗാണ് ബയേണിന്റെ അടുത്ത ലക്ഷ്യം. യുപ്പ് ഹീന്‍കിസിന്റെ കീഴില്‍ വിജയപ്രദമായ സീസണ്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
---- facebook comment plugin here -----






