Connect with us

Covid19

പ്രശസ്ത ഈജിപ്ഷ്യന്‍ നടി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കെയ്‌റോ | പ്രമുഖ ഈജിപ്ഷ്യന്‍ നടി രഗ എല്‍ ഗെദാവി (81) കൊവിഡ്- 19 ബാധിച്ച് മരിച്ചു. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.

മെയ് അവസാനത്തിലാണ് ഗെദാവിക്ക് കൊറോണവൈറസ് ബാധിച്ചത്. തുടര്‍ന്ന് ഇസ്മാഈലിയ്യ പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കെയ്‌റോയില്‍ നിന്ന് 130 കിലോ മീറ്റര്‍ അകെലയാണിത്. ഐ സി യുവില്‍ വെന്റിലേറ്ററില്‍ കഴിയവെയാണ് മരണം.

അറബ് ലോകത്ത് പേരെടുത്ത നടിയായിരുന്നു അവര്‍. ഈയടുത്ത് പ്രദര്‍ശിപ്പിച്ച ടി വി പരമ്പരയിലാണ് ഒടുവില്‍ അഭിനയിച്ചത്. 1950കളില്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് മോഡല്‍ രംഗത്തായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. 1958ല്‍ ഗരീബ എന്ന അറബ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 380ലേറെ സിനിമകള്‍ക്ക് പുറമെ ടി വി ഷോകളിലും പരമ്പരകളിലും നാടകങ്ങളിലും അഭിനയിച്ചു.