Connect with us

Covid19

റാന്നിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

Published

|

Last Updated

പത്തനംതിട്ട | റാന്നിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു(46) ആണ് മരിച്ചത്. ഇദ്ദേഹം കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് അറിയുന്നത്. ജൂണ്‍ 30നാണ് ഇദ്ദേഹം അബുദാബിയില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയത്.

സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം ചോക്കാട് സ്വദേശി മൂക്കുമ്മല്‍ മുഹമ്മദ് ഹാജിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണംഇരുപത്തിയഞ്ചായി ഉയര്‍ന്നു

ഇതിന് പിറകെ കൊവിഡ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 66 കാരനാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്.

Latest