Connect with us

National

സംസ്ഥാനത്ത് വലിയ പരിപാടികൾ നടത്തുന്നതിൽ തെറ്റില്ല: യോഗി ആദിത്യനാഥ്

Published

|

Last Updated

ലഖ്‌നൗ| കൊവിഡ് 19 സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാനത്ത് വലിയ പരിപാടികൾ നടത്തുന്നതിൽ തെറ്റില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ഞായറാഴ്ച നടത്താനിരിക്കുന്ന വന മഹോത്സവത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ നിരവധി പേരാണ് വന മഹോത്സവത്തിൽ പങ്കെടുക്കുക. കൊവിഡ് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ചാണ് മഹോത്സവം നടത്തുക. പ്രീ കൊവിഡ് കാലം, കൊവിഡ് കാലം, പോസ്റ്റ് കൊവിഡ് കാലം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള കാലഘട്ടമാണ് ലോകത്തിന് ഇപ്പോൾ കാണാൻ കഴിയുന്നത്. കൊവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ലോകത്തിന്റെ അവസ്ഥ എന്തായിരുന്നു, കൊവിഡിനിടയിൽ എന്താണ് സംഭവിക്കുന്നത്, കൊവിഡിന് ശേഷം എന്തൊക്കെയാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഈ കാലഘട്ടങ്ങൾ നമുക്ക് പറഞ്ഞുതരുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ കൊവിഡിനെതിരെയും പോരാടേണ്ടതുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ നമുക്ക് വലിയ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയും. വന മഹോത്സവത്തിന്റെ ഭാഗമായി 25 കോടി മരങ്ങൾ വെച്ച് പിടിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.