Connect with us

National

മോദിയുടെ ലഡാക്ക് സന്ദര്‍ശനം സൈനികരുടെ മനോവീര്യം കൂട്ടിയെന്ന് അതിർത്തി സേന

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ സായുധസേനയുടെ മനോവീര്യം ഉയര്‍ന്നതാണെന്നും രാജ്യത്തിനായി ജീവന്‍ ത്യാഗം ചെയ്യാന്‍ സൈനികര്‍ തയ്യാറാണെന്നും ഐ ടി ബി പി ചീഫ് എസ് എസ് ദേശ്വാള്‍ പറഞ്ഞു.

ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ദേശ്വാളിന്റെ പ്രഖ്യാപനം. ലഡാക്ക് സന്ദര്‍ശിച്ച മോദി നിമുവില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചത് അതിര്‍ത്തിയിലെ സൈനികരുടെ മനോവീര്യം കൂട്ടിയതായും അദ്ദേഹം പറഞ്ഞു.

സൈനികര്‍ എല്ലാവരും രാജ്യത്തിനായി സമര്‍പ്പിതരാണ്. എല്ലാ സേനകളും അതിര്‍ത്തി സരുക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇന്ത്യന്‍ ആര്‍മി, വ്യോമസേന, ഐ ടി ബി പി സേനകളുടെ മനോവീര്യം ഉന്നതിയിലാണെന്നും ദേശ്വാള്‍ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ചൈനീസ് അതിര്‍ത്തിയിലാണ് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

Latest