Connect with us

Business

ഒപെക് ഉത്പാദന വെട്ടിക്കുറവ്: ആഗോള എണ്ണവില വീണ്ടും ഉയര്‍ന്നു

Published

|

Last Updated

ലണ്ടന്‍ | ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആഗോള എണ്ണ വില വീണ്ടും ഉയര്‍ന്നു. 2020 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തില്‍ യു എസ് ക്രൂഡ് സ്‌റ്റോക്കിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയതിയതാണ് എണ്ണ വില ഉയരാന്‍ കാരണമായത്. ഇതോടെ ജൂണില്‍ പ്രതീക്ഷിച്ചതിലും മികച്ച വിലയാണ് ജൂലൈയിലെ തുടക്കത്തില്‍ തന്നെ ഉണ്ടായത്.

ആഗസ്റ്റ് ഡെലിവറിയിലെ യു എസ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 1.4 ശതമാനം വര്‍ധിച്ച് 39.82 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ സി എല്‍ ക്യു 20 വില 0.81 ശതമാനത്തില്‍ നിന്നും 2.1 ശതമാനം ഉയര്‍ന്നതോടെ ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ബാരലിന് 40.65 ഡോളറിലെത്തി. 1.4 ശതമാനം നേട്ടമാണ് വിപണിയില്‍ ഉണ്ടായത്. ഇതോടെ പ്രതിവാര എണ്ണവിലയില്‍ അഞ്ച് ശതമാനം നേട്ടം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഐ സി ഇ ഫ്യൂച്ചേഴ്‌സ് എണ്ണ വില യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച 5.2 ശതമാനാണ് വിപണിയില്‍ വ്യാപാരം നടത്തിയത്. ജൂണ്‍ 26ന് അവസാനിച്ച ആഴ്ചയില്‍ യു എസ് ക്രൂഡ് ഇന്‍വെന്ററികള്‍ 7.2 ദശലക്ഷം ബാരല്‍ കുറഞ്ഞുവെന്ന് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ലണ്ടന്‍ മാര്‍ക്കറ്റില്‍ പ്രകൃതി വാതകം എന്‍ ജി ക്യു 20 വിലയില്‍ + 0.92 ശതമാനം വര്‍ധിച്ച് യൂനിറ്റ് വില 3.7 ശതമാനം ഉയര്‍ന്ന് 1.734 ഡോളറിലെത്തി. ഈ ആഴ്ചയിലെ 12 ശതമാനം ഉയര്‍ന്ന വിലയിലാണ് ക്ലോസ് ചെയ്തത്.

Latest