Connect with us

National

ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഉത്തരവിനാല്‍ നിര്‍മിതമാകരുത്: സീതാറാം യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി| ശാസ്ത്രീയമായ മുന്നേറ്റങ്ങള്‍ ഉത്തരവിനാല്‍ നിര്‍മിക്കപ്പെടണ്ടതല്ലെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാതന്ത്യദിനത്തില്‍ പ്രഖ്യാപനം നടത്തുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കൊറോണ വാക്‌സിന്‍ വേഗത്തില്‍ നിര്‍മിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കൊവാക്‌സിന്‍ സമയമാനദണ്ഡമനുസരിച്ച് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനായി മെഡിക്കല്‍ സ്ഥാപനങ്ങളും ആശുപത്രികളെയും തിഞ്ഞെടുത്തിട്ടുണ്ട്. ആഗസ്റ്റ് 15ന് ഇത് പുറത്തിറക്കാനാണ് തീരുമാനം. ഒരു വാകിസന്‍ എന്നത് മഹാമാരിയില്‍ നിന്ന് വീണ്ടെടുക്കാനുള്ള ഒന്നായിരിക്കണം. ലോകം മുഴുവനും സുരക്ഷിത വാക്‌സിനായി കാത്തിരിക്കുകയയാണ്. അത് ഒന്നാകെ അംഗീകരിക്കുന്നതിനായി. പക്ഷെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഉത്തരവിനാല്‍ നിര്‍മിതമാകരുത്.

ആഗസ്റ്റ് 15ന് മോദിക്ക് പ്രഖ്യാപനം നടത്താനായി മാത്രം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ മറികടന്ന് നിര്‍ബന്ധിച്ച് വാക്‌സിന്‍ നിര്‍മിക്കുന്നത് ഉചിതമായിരിക്കില്ലെന്നും യച്ചൂരി പറഞ്ഞു.

Latest