Connect with us

National

സൈനികര്‍ മണ്ണിന്റെ ധീരന്‍മാര്‍; പുകഴ്ത്തി മോദി

Published

|

Last Updated

ലഡാക്ക്| ഇന്ത്യന്‍ സായുധസേന ലോകത്തെ മറ്റെല്ലാവരേക്കാളും ശക്തവും മികച്ചതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മോദി സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുര്‍ബലര്‍ക്ക് ഒരുക്കലും സമാധാനം കൈവരിക്കാനാവില്ല. ധൈര്യമായിരിക്കുവെന്നും അദ്ദേഹം പറഞ്ഞു. സൈനികരെ മണ്ണിന്റെ ധീരന്‍മാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ശത്രുക്കള്‍ നമ്മുടെ സൈനികരുടെ ഉശിരും ക്രോധവും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മാതൃരാജ്യത്തോടുള്ള നിങ്ങളുടെ ധൈര്യവും സമര്‍പ്പണവും സമാനതകളില്ലാത്തതാണ്. നിങ്ങളുടെ ധൈര്യം വളരെ കൂടുതലാണ്. നിങ്ങളുടെ കൈകള്‍ പര്‍വതങ്ങളെപോലെ ശക്തമാണ്. ഇന്ത്യന്‍ സായുധസേന ലോകത്തെ മറ്റെല്ലാവരേക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങള്‍ വീണ്ടും തെളിയിച്ചു. ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാകാത്താതാണെന്നും ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് സൈനികരുടെ ധൈര്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തിന് മുഴുവന്‍ സൈനികരില്‍ പൂര്‍ണ വിശ്വാസമുണ്ട്. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും പ്രത്യേകിച്ച് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസമുണ്ട്.

---- facebook comment plugin here -----

Latest