Connect with us

National

റെംഡിസിവയര്‍ നിര്‍മാണത്തിന് മൈലാന്‍ ലാബിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് രോഗികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ നല്‍കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവയര്‍ ഉത്പാദനത്തിനും വിപണനത്തിനും മൈലാന്‍ ലബോറട്ടറിക്ക് ഇന്ത്യന്‍ ട്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി.

മുമ്പ് സിപ്ലക്കും ഹീറ്റീരിയോക്കും ഡി സി ജി ഐ അനുമതി നല്‍കിയിരുന്നു. ആന്റി വൈറല്‍ മരുന്നായ റെംസിഡിവയറിന്റെ വിപണനത്തിന് യുഎസ് ആസ്ഥനമായുള്ള ഗിലിയാഡ് സയന്‍സസിന് ഡി സി ജി ഐയുടെ സെന്‍ട്രല്‍ ട്രഗ് കണ്‍ട്രോള്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിരുന്നു.

മരുന്ന് വിപണനത്തിനായി സിപ്ല, ജൂബിലയന്റ് ലൈഫ് സയന്‍സ്, ഹീറ്റീരിയോ,ബി ആര്‍ ഡി ആന്‍ഡ് മൈലന്‍ തുടങ്ങിയ അഞ്ച് ജനറിക് ഫാര്‍മസിയുമായി ഗീലാദ് ഒപ്പുവെച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest