Connect with us

Covid19

ജെ ഇ ഇ, നീറ്റ് പരീക്ഷ; സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് സാഹചര്യത്തില്‍ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവക്കേണ്ടതുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയില്‍ ആണ് സമിതി രൂപവത്ക്കരിച്ചിട്ടുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലഭിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പു മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ജെ ഇ ഇ പരീക്ഷ ഈ മാസം 18 മുതല്‍ 23 വരെയും നീറ്റ് പരീക്ഷ 26 നും നടത്താനാണ് തീരുമാനിച്ചിരുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നീട്ടിവക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നിരവധി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.ടിക്കറ്റ് ലഭിച്ച് ഇന്ത്യയില്‍ എത്തിയാല്‍ത്തന്നെ ക്വാറന്റൈനില്‍ പോകേണ്ടി വരുമെന്നും അതിനാല്‍ പ്രവേശന പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടാവുമെന്നുമാണ് ഹരജിയില്‍ പ്രധാനമായും വ്യക്തമാക്കിയിട്ടുള്ളത്.