Connect with us

National

ഗാസിയാബാദില്‍ പാക്കിംഗ് ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം

Published

|

Last Updated

ഗാസിയാബാദ് | ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള പാക്കിംഗ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. എട്ടോളം അഗ്‌നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചുവരികയാണ്.

ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

---- facebook comment plugin here -----