Connect with us

National

ആപ് നിരോധനം: ഇന്ത്യ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൈന

Published

|

Last Updated

ന്യൂഡല്‍ഹി | ടിക്ക് ടോക്ക് അടക്കം 59 ആപുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈന. ചില ചൈനീസ് ആപുകളെ മാത്രം ലക്ഷ്യമിട്ടുള്ള നടപടി വിവേചന പരവും സുതാര്യ നടപടി ക്രമങ്ങളുടെ ഭാഗവുമല്ല. മാത്രവുമല്ല ഇത് അന്താരാഷ്ട്ര വ്യാപാരത്തിന്റേയും ഇ കോമേഴ്‌സിന്റേയും പൊതു പ്രവണതക്ക് വിരുദ്ധവുമാണെന്നും ചൈനീസ് എംബസി വക്താവ് ജി റോംഗ് പറഞ്ഞു. ഇന്ത്യയുടെ നടപടി ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും ഇന്ത്യയിലെ വിപണി മത്സരത്തിന് ഉതകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈന-ഇന്ത്യ സാമ്പത്തിക വാണിജ്യ സഹകരണത്തിന്റെ പരസ്പര പ്രയോജനകരമായ സ്വഭാവം ഇന്ത്യ അംഗീകരിക്കുമെന്നാണ് ചൈന കരുതുന്നത്. വിവേചനപരമായ രീതികളില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുകയാണെന്നും ചൈന പറഞ്ഞു. ആപുകള്‍ നിരോധിക്കുന്നത് ഇന്ത്യയില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കും. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈന അടക്കമുള്ള വിദേശ സര്‍ക്കാറുകള്‍ക്ക് കൈമാറിയിട്ടില്ലെന്ന് ടിക്ക് ടോക്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈന വ്യക്തമാക്കി.

Latest