Connect with us

National

ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | നിരോധനത്തിന് പിന്നാലെ ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനി ടിക് ടോക്ക് വീഡിയോകള്‍ കാണാന്‍ സാധിക്കില്ല. ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി ടിക് ടോക്കില്‍ ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. ലോഗിന്‍ ചെയ്തവര്‍ക്ക് അവരുടെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല.

ടിക് ടോക്ക് ഹോം പേജിലെ ഫോര്‍ യു, ഫോളോയിങ് വിഭാഗങ്ങളില്‍ വീഡിയോ ഒന്നും കാണുന്നില്ല. നോ നെറ്റ് വര്‍ക്ക് കണക്ഷന്‍ എന്നാണ് സ്‌ക്രീനില്‍ കാണുന്നത്.

ജൂണ്‍ 29 ന് വൈകീട്ടോടെയാണ് നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജൂണ്‍ 30 വൈകുന്നേരം വരെ ടിക് ടോക്കില്‍ വീഡിയോകള്‍ കാണാന്‍ സാധിച്ചിരുന്നു.

സേവനം നിര്‍ത്തിവെക്കുന്നതോടൊപ്പം നല്‍കിയ നോട്ടിഫിക്കേഷനില്‍ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കുകയാണ് എന്ന് ടിക് ടോക്ക് അറിയിച്ചു.