Connect with us

Kerala

യു ഡി എഫുമായുള്ള ഹൃദയബന്ധം മുറിച്ചുമാറ്റി: ജോസ് കെ മാണി

Published

|

Last Updated

കോട്ടയം | 38 വര്‍ഷം യു ഡി എഫിന് കരുത്തേകിയ പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പെന്നും എന്നാല്‍ ഈ ഹൃദയബന്ധം മുറിച്ചുമാറ്റിയതായും ജോസ് കെ മാണി. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. യു ഡി എഫിന് അടിത്തറ പാകിയ മാണി സാറിന്റെ പാര്‍ട്ടിയോടുള്ള ബന്ധം കേവലം ഒരു തദ്ദേശ തിരഞ്ഞെടുപ്പിന്റെ പേരിലാണ് മുറിച്ചുമാറ്റിയിരിക്കുന്നത്. ഇത് നീതിയല്ല. ഹൃദയത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മുറിച്ച് മാറ്റില്ലായിരുന്നു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ നേരത്തേയും നീക്കമുണ്ടായിട്ടുണ്ട്. മാണി സാര്‍ വളര്‍ത്തിയ പ്രസ്താനത്തെ സംരക്ഷിക്കാനാണ് ഞാന്‍ നോക്കിയത്. പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ജോ സ് കെ മാണി പറഞ്ഞു. യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.