Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് 48 മരണം ; 3,943 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് ബാധിച്ച് ഇരുപത്തി നാല് മണിക്കൂറിനിടെ 48 പേര്‍ മരിച്ചു. 3,943 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു .1,599 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

തിങ്കളാഴ്ച മരിച്ചവരില്‍ അഞ്ച് പേര്‍ മലയാളികളാണ് .റിയാദ് (31), ജിദ്ദ (9), തബൂക്ക് (2), മദീന (1), ഖോബാര്‍ (1), ജീസാന്‍ (1), അല്‍ബാഹ (1), അറാര്‍ (1), അല്‍ഖുവയ്യ (1) എന്നിങ്ങനെയാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് . ചികിത്സയില്‍ കഴിയുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദ (484) മക്ക (407) റിയാദ് (329) എന്നിവിടങ്ങളിലാണ്

57,719 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികല്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 2,285 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.രോഗബാധിതരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ നാല് മാസത്തിനിടെ ആരോഗ്യ മന്ത്രാലയം 1,591,141 പിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത് . ഹുഫൂഫ് 433, റിയാദ് 363, ദമ്മാം 357, മക്ക 263, ഖത്വീഫ് 219, ജിദ്ദ 212, ത്വാഇഫ് 208, അല്‍മുബറസ് 196, മദീന 169, അബഹ 166, ഖമീസ് മുശൈത് 134, ഖോബാര്‍ 103, ഹഫര്‍ അല്‍ബാത്വിന്‍ 86, ദഹ്‌റാന്‍ 76, ജുബൈല്‍ 67, മഹായില്‍ 61, ബുറൈദ 59, ഹാഇല്‍ 57, സഫ്വ 49, ഉനൈസ 40 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.