Connect with us

National

ഗാസിയാബാദിലെ കെമിക്കൽ ഫാക്ടറിയിൽ വൻതീപിടിത്തം

Published

|

Last Updated

ഗാസിയാബാദ് | ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെമിക്കൽ ഫാക്ടറിക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ പത്തിലധികം അഗ്നിശമനാ യൂനിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി കൊണ്ടിരിക്കുകയാണ്.

നഗരത്തിലെ പാണ്ഡവ് നഗർ പ്രദേശത്തുള്ള ഫാക്ടറിയിൽ നിന്ന് കനത്ത പുക ഉയരുന്ന ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് 1.50ഓടെയാണ് സംഭവമെന്ന് അഗ്നിശമനാസേന പറഞ്ഞു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Latest