കോഴിക്കോട് നിയന്ത്രണം വിട്ട ബുള്ളറ്റ് പോസ്റ്റിലിടിച്ച് 59കാരന്‍ മരിച്ചു

Posted on: June 28, 2020 12:27 am | Last updated: June 28, 2020 at 12:48 am

കക്കോടി (കോഴിക്കോട്) | കോഴിക്കോട് നിയന്ത്രണം വിട്ട ബുള്ളറ്റ് ടെലിഫോണ്‍ പോസ്റ്റിലിടിച്ച് 59കാരന്‍ മരിച്ചു. ചേളന്നൂര്‍ എടക്കര കോച്ചാംവള്ളിതാഴം ‘സ്‌നേഹസാഗരം’ മാടാംകള്ളിക്കോത്ത് വിജയന്‍ (59) ആണ് മരിച്ചത്. കിരാലൂരിലുള്ള ബന്ധുവീട്ടില്‍ നിന്നും എടക്കരയിലുള്ള വീട്ടിലേക്ക് മടങ്ങവേ മൂട്ടോളി ഇറക്കത്തിനു സമീപം ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.

വിജയന്‍ സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞും വിജയന്‍ പരുക്കുകളോടെ സമീപത്തെ അഴുക്കുചാലിന് സമീപവും കിടക്കുന്നതാണ് നാട്ടുകാര്‍ കാണുന്നത്. ഉടന്‍ തന്നെ മെഡി. കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേവായൂര്‍ പോലീസ് അപകട സ്ഥലത്തെത്തി തെളിവെടുത്തു. ഭാര്യ: ഷീജ. മക്കള്‍: അര്‍ജുന്‍ വിജയ്, വിഷ്ണു വിജയ്. സഹോദരങ്ങള്‍: ദാസന്‍, അശോകന്‍, പ്രമീള, തങ്കമണി, അംബുജാക്ഷി.