Connect with us

National

X സീരിസിലെ പുതിയ രണ്ട് ഫോണുകളുമായി റിയല്‍മി

Published

|

Last Updated

ന്യൂഡൽഹി|   റിയല്‍മി കമ്പനി എക്‌സ് സീരിസ് ഫോണുകളുടെ പുതിയ രണ്ട് പതിപ്പുകള്‍ ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മി എക്‌സ് 3 യും റിയല്‍മി എക്‌സ് 3 സൂപ്പര്‍ സൂം ആണ് ഇന്ന് പുറത്തിറക്കിയ രണ്ട് പതിപ്പുകള്‍. രണ്ട് ഫോണുകളും ഈ മാസം 30ന് ഫ്ളിപ്കാർട്ടിൽ 12 മണിക് ഫ്ളാഷ് സെയിലില്‍ വിൽപ്പനക്കുണ്ടാകും. റിയല്‍മി നേരത്തേ റിയല്‍മി ബഡ്‌സ് Q പുറത്തിറിക്കിയിരുന്നു. ഇതിന് 1,999 രൂപയാണ് വില.

X3 സൂപ്പര്‍ സൂം

6.6 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ റിയല്‍മി X3 സൂപ്പര്‍സൂമിന്റെ പ്രത്യേകതയാണ്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ പെരിസ്‌കോപ്പ് ലെന്‍സും ഫോണിന്റെ പ്രത്യേകതായണ്. 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സസും 32, 8 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 10ലുള്ള ഫോണിന് 4200 എച്ച് എച്ച് ബാറ്ററിയും 30 വാട്ട് ഡാര്‍ട്ട് ഫ്‌ളാഷ് ചാര്‍ജ് സപ്പോര്‍ട്ടുമുണ്ട്.

രണ്ട് കളറിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ആര്‍ട്ടിക് വൈറ്റിലും ഗ്ലേസിയര്‍ ബ്ലൂവിലും. 12 GB/256GB യിലും 8GB/128GB യിലും ഫോണ്‍ ലഭ്യമാണ്. 12GB/256GB ഫോണിന് 32,999 രൂപയും 8GB/128 GB ഫോണിന് 27,999 രൂപയുമാണ് വില.

റിയല്‍മി X3

റിയല്‍മി X3 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855+ ല്‍ ആണ് വരുന്നത്. 16 MP ക്യാമറ ഫോണിന്റെ പ്രത്യേകതയാണ്. X3യും ആര്‍ട്ടിക്ട് വൈറ്റ് ഗ്ലേസിയര്‍ ബ്ലൂ കളറിലാണ് പുറത്തിറങ്ങുന്നത്. . 8GB/128GB ക്ക് 25,999 രൂപയും 6GB/128GB ക്ക് 24,999 രൂപയുമാണ് വില.

Latest