Connect with us

Covid19

യു പി പ്രതിപക്ഷനേതാവ് രാം ഗോവിന്ദ് ചൗദരിക്ക് കൊവിഡ്

Published

|

Last Updated

ലക്‌നൗ | പ്രതിപക്ഷനേതാവും സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവുമായ രാം ഗോവിന്ദ് ചൗദരിക്ക് കൊവിഡ്. ഇന്ന് പുതുതായി 14 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്.

77കാരനായ ഇദ്ദേഹത്തിന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ശഹീദ് പദിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം ഈ അടുത്ത് പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് ബല്ലിയ എന്ന സ്ഥലം സന്ദർശിച്ചിരുന്നതായും ഇവർ പറഞ്ഞു.

ഇദ്ദേഹത്തിന്റെ പ്രഥമിക സമ്പർക്ക പട്ടിക നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. കുടുംബാംഗളോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ഇവരെയും പരിശോധനക്ക് വിധേയമാക്കും.