Connect with us

Ongoing News

യു എസിലെ നീന്തൽക്കുളത്തിൽ മൂന്ന് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

Published

|

Last Updated

വാഷിങ്ടൺ | യു എസിലെ വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേർ ഇന്ത്യൻ വംശജരാണെന്ന് തിരിച്ചറിഞ്ഞു. ഭരത് പട്ടേൽ (62), മരുമകൾ നിഷാ പട്ടേൽ (33), ഇവരുടെ എട്ട് വയസ്സുകാരി മകൾ എന്നിവരാണ് മരിച്ചത്. ഇവിടെ നിന്ന് നിലവിളി ശബ്ദം കേട്ട അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ ആകസ്മിക മുങ്ങിമരണമാണെന്ന് തെളിഞ്ഞതായി അധികൃർ അറിയിച്ചു. കുടുംബം ഈയിടെയാണ് പുതിയ വീട്ടിലേക്ക് മാറിയതെന്ന് അയൽക്കാർ പറഞ്ഞു.

Latest