National
കൊവിഡ് ടെസ്റ്റില്‍ സർക്കാർ ലഫ്. ഗവര്‍ണറിന്റെ ഉത്തരവ് അനുസരിക്കണം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി| ലക്ഷണം കാണിക്കാത്ത കൊവിഡ് രോഗികളെ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിന് ലഫ്.ജനറല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ആം ആദ്മി സര്‍ക്കാര്‍ പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.
ലക്ഷണങ്ങളില്ലാത്ത രോഗികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാറിന്റെ തീരുമനത്തിനെതിരേ നല്‍കിയ രണ്ട് ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയെ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ശുപാര്‍ശ അനുസരിക്കണമെന്ന് ഈ മാസം എട്ടിന് ലഫ്. ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ സി എം ആറിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചെന്നും ഡല്‍ഹി സര്‍ക്കാര്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
പദ്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ കെ കെ അഗര്‍വാള്‍, രേണു ഗോസ്വാമി എന്നിവരാണ് ഹരജി നല്‍കിയത്.