Connect with us

Gulf

സഊദിയില്‍ നിന്ന് കേരളത്തിലേക്ക് പി പി ഇ കിറ്റ് ധരിച്ച് യാത്ര അനുവദിക്കണമെന്ന് ഡോക്ടേഴ്‌സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്

Published

|

Last Updated

ദമാം | കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പി പി ഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് സഊദിയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നാഷനല്‍ കോഓഡിനേറ്റര്‍ ഡോ.കുര്യന്‍ ഉമ്മന്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് ഡോക്ടര്‍മാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

കൊവിഡ് പ്രതിരോധ കിറ്റ് ധരിച്ച് യാത്ര ചെയ്താല്‍ പടരാനുള്ള സാധ്യത കുറയുമെന്നും ഇത് റാപിഡ് ടെസ്റ്റിനേക്കാള്‍ സുരക്ഷിതമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യത കുറവുള്ള റാപിഡ് ടെസ്റ്റിനേക്കാള്‍ ഇത് ഫലം ചെയ്യുമെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ പറഞ്ഞു. നിലവില്‍ നൂറ് റിയാലിന് താഴെയാണ് പി പി ഇ കിറ്റിന്റെ വില.

നിലവില്‍ പല ഗള്‍ഫ് രാജ്യങ്ങളിലും സ്വകാര്യ ആശുപതികള്‍ക്കും ക്ലിനിക്കുകള്‍ക്കും റാപിഡ് ആന്റി ബോഡി ടെസ്റ്റിന് അനുമതി നല്‍കാത്തതിനാല്‍ ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സഊദിയിലെ ഇന്ത്യന്‍ എംബസി ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് റാപിഡ് ടെസ്റ്റിന് അനുമതി തേടി സഊദി വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയത്.

Latest