Connect with us

Covid19

ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന് കൊവിഡ്

Published

|

Last Updated

ധാക്ക | ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മശ്‌റഫ് മുര്‍തസക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ പ്രധാന ക്രിക്കറ്റ് താരമായിരിക്കുകയാണ് മുര്‍തസ. കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസമായി അസുഖമായിരുന്ന മുര്‍തസക്ക് വെള്ളിയാഴ്ചയാണ് പരിശോധന നടത്തിയത്. ഇന്നാണ് പോസിറ്റീവാണെന്ന ഫലം വന്നത്. വീട്ടില്‍ തന്നെ കഴിയുകയാണ് ഇപ്പോള്‍ അദ്ദേഹം. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മുര്‍തസയുടെ ചില ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് പാര്‍ലിമെന്റ് അംഗം കൂടിയായ മുര്‍തസ, മഹാമാരി പടര്‍ന്നുപിടിച്ചത് മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. സ്വന്തം നാട്ടിലും മണ്ഡലമായ നരൈലിലുമൊക്കെ സാമൂഹിക പ്രവര്‍ത്തനം നടത്തുകയായിരുന്നു. മുര്‍തസക്ക് പുറമെ മുന്‍ ദേശീയ ടീമംഗം നഫീസ് ഇഖ്ബാലിനും കൊവിഡ് ബാധിച്ചിട്ടുണ്ട്. നിലവിലെ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ മൂത്ത സഹോദരനാണ് നഫീസ്.

---- facebook comment plugin here -----

Latest