Connect with us

Covid19

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 127 പേര്‍ക്ക് ഇന്ന് കൊവിഡ്. 57 പേര്‍ രോഗമുക്തി നേടി. 87 പേര്‍ വിദേശത്ത് നിന്നിം 36 മറ്റ് സംസ്ഥാനത്ത് നിന്നും സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്.

കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം മൂന്ന്, കോട്ടയം 11, മലപ്പുറം അഞ്ച്, വയനാട് അഞ്ച്, കാസര്‍കോട് ഏഴ്, തൃശൂര്‍ ആറ്, തിരുവനന്തപുരം അഞ്ച്, കണ്ണൂര്‍ നാല്, ആലപ്പുഴ നാല്, ഇടുക്കി ഒന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 4217 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ കേരളത്തില്‍ 3039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 139402 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2036 പേര്‍ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 37,137 സാംപിളുകള്‍ ശേഖരിച്ചു 37,012 എണ്ണം ഇതില്‍ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

മെയ് നാല് മുതല്‍ ചെക്ക് പോസ്റ്റ് വഴിയും ഏഴ് മുതല്‍ വിമാനം വഴിയും പത്താം തീയതി മുതല്‍ കപ്പല്‍ വഴിയും പതിനാലാം തീയതി മുതല്‍ ട്രെയിന്‍ വഴിയും ആളുകള്‍ കേരളത്തിലേക്ക് വന്നു തുടങ്ങി. മെയ് നാല് മുതല്‍ ജൂണ് 19 വരെയുള്ള 2413 കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 2165 പേരും കേരളത്തിന് പുറത്തും നിന്നും വന്നവരാണ്. 1,32,569 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 39683 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 23695 പേര്‍ ദ്വിതീയ സമ്പര്‍ക്കപ്പട്ടികയിലാണ്. മെയ് ഒന്നു മുതല്‍ 463 വിമാനങ്ങളും 3 കപ്പലുകളും ആളുകളുമായി എത്തി. 223 വിമാനങ്ങള്‍ ചാര്‍ട്ടേഡ് ആണ്. വന്ദേഭാരത് മിഷന്‍ വഴി 176 വിമാനങ്ങളും വന്നതായി മുഖ്യമന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest