Connect with us

International

ജോർജ് ഫ്‌ളോയിഡിന്റെ മരണം; ആഫ്രിക്കയിലെ വംശീയ വേർതിരിവ്: റിപ്പോർട്ട് തേടി യു എൻ

Published

|

Last Updated

വാഷിംഗ്‌ടൺ| ആഫ്രിക്കൻ വംശജർക്കെതിരെയുള്ള വംശീയ വേർതിരിവിനെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ യു എൻ മനുഷ്യാവകാശ സമിതി ഉത്തരവിട്ടു. കഴിഞ്ഞ മാസം മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാർ റോഡിൽ വച്ച് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തേടിയത്. പൊലീസിന്റെ വർഗീയപരമായ വിവേചനത്തിൽ യു എൻ മനുഷ്യാവകാശ സമിതി അപലപിച്ചിരുന്നു.

47 അംഗങ്ങളുള്ള രാഷ്ട്ര ഫോറം ആഫ്രിക്കൻ രാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. കൂടാതെ സമാധാന പ്രതിഷേധങ്ങളോടുള്ള സർക്കാർ പ്രതികരണങ്ങൾ പരിശോധിക്കാനും ബലപ്രയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് ഒരു വർഷത്തിനുള്ളിൽ വിവരങ്ങൾ സമർപ്പിക്കാനും യു എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റിനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് ബുർകിന ഫാസോയുടെ അംബാസഡർ ഡിസയർ സൗഗൗരി ആഫ്രിക്കൻ പ്രമേയം അവതരിച്ചിച്ചത്. ആഫ്രിക്കൻ വംശജരുടെ ദുരവസ്ഥ മനുഷ്യാവകാശ സമിതി കേട്ടിട്ടുണ്ട്. എല്ലാ വംശജർക്കും തുല്യമായ പരിഗണനയും അവകാശവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest