Connect with us

Covid19

കണ്ണുകളിലെ പിങ്ക് നിറം കൊവിഡിന്റെ പ്രാഥമിക ലക്ഷണമാകാമെന്ന് പഠനം

Published

|

Last Updated

ടൊറന്റോ | പനിയും ശ്വാസ തടസവും കൊവിഡ് ലക്ഷണമാണെന്നിരിക്കെ കണ്ണുകള്‍ പിങ്ക് നിറമാകുന്നതും കൊവിഡ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് പഠനം. കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട് . മാര്‍ച്ചില്‍ കാനഡയിലെ നേത്രരോഗാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സതേടിയ യുവതിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങള്‍ പ്രകടമാകുകയെന്നും കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ കാര്‍ലോസ് സൊളാര്‍ട്ടി പറഞ്ഞു. കൊവിഡ് കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു

---- facebook comment plugin here -----

Latest