Connect with us

National

ആദ്യമായി ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ സൈന്യത്തെ നിര്‍ത്തി നേപ്പാള്‍

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ആദ്യമായി അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരേ സൈനികരെ നിര്‍ത്തി നേപ്പാള്‍. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ലിപുലേഖ് ഉള്‍പ്പെടുത്തി പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സൈനിക നീക്കം.

ഇന്‍ഡോ നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ സൈന്യം ഹെലിപാഡ് നിര്‍മ്മിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ സൈനികര്‍ക്ക് താമസിക്കാനായി സൈനിക ക്യാംപും നിര്‍മിച്ചു. ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന ധാര്‍ചുലക്ക് സമീപമാണ് നേപ്പാള്‍ സൈനിക ക്യാംപ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ചൈനീസ് അതിര്‍ത്തി.

അതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മിച്ച സൈനിക ക്യാംപില്‍ നിരവധി നേപ്പാളി സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ഇതാദ്യാമായണ് ഇവിടെ ഇത്തരം ഒരു നീക്കമുണ്ടാകുന്നത്. സൈനികരെ വിന്യസിച്ചതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. കാളിനദിക്ക് സമീപമുള്ള ലിപുലേഖ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് നേപ്പാള്‍ അവകാശവാദമുന്നയിക്കുന്നത്.

ധാര്‍ചുലയ്ക്ക് സമീപം ലിപുലേഖിലേക്കും അതുവഴി ടിബറ്റിലെ മാനസരോവറിലേക്കും ഇന്ത്യ പുതിയ റോഡ് നിര്‍മിച്ചിരുന്നു. നിലവില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മാനസരോവര്‍ യാത്ര നിര്‍ത്തി വെച്ചിരിക്കുകയാണെങ്കിലും റോഡിന്റെ നിര്‍മാണം ഇപ്പോഴും തുടരുന്നുണ്ട്.സ്ഥലത്ത് ഇന്ത്യന്‍ സൈനികവിഭാഗമായ സശസ്ത്ര സീമാബല്‍ സജീവമായി പട്രോളിംഗും നടത്തുന്നുണ്ട്.

കാലാപാനിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മലബാര്‍ എന്ന സ്ഥലത്തും നേപ്പാള്‍ സൈന്യം പുതിയ സൈനിക പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും ഹെലികോപ്റ്റര്‍ വഴി സൈനികരെ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള മേഖല തങ്ങളുടെ ഔദ്യോഗിക മാപ്പില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ച ബില്‍ നേപ്പാള്‍ അംഗീകരിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest