Connect with us

Uae

വള്ളക്കടവ് കൂട്ടായ്മ ചാർട്ടേർഡ് വിമാനം ഒരുക്കുന്നു

Published

|

Last Updated

ദുബൈ | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ഈ മാസം അവസാന വാരം ചാർട്ടേർഡ് വിമാനം ഒരുക്കുന്നു.

ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ചാർട്ടേർഡ് വിമാനത്തിന് ശശി തരൂർ എം പിയുടെ സഹകരണത്തോടെയാണ് ക്രമീകരണങ്ങൾ നടത്തി വരുന്നത്. നാട്ടിലേക്ക് പോകുന്നതിന് മുൻഗണനാ പ്രകാരമുള്ള അത്യാവശ യാത്രക്കാർ ഈ ലിങ്കിൽ vallakkadavupravasi.com/register.php ലഭ്യമാക്കിയിരിക്കുന്ന ഫോറം പൂരിപ്പിച്ചു ഇന്ന് വൈകുന്നേരം ആറു മണിക്ക് മുമ്പായി സബ്മിറ്റ് ചെയ്യണം.

ഇന്ത്യൻ കോൺസുലേറ്റിന്റെയും യു എ ഇ ഭരണകൂടത്തിന്റെയും നിബന്ധനകൾക്കും അംഗീകാരങ്ങൾക്കും വിധേയമായായിരിക്കും അന്തിമ പട്ടികക്ക് അംഗീകാരം ലഭിക്കുക.
രജിസ്‌ട്രേഷൻ നടപടികൾ ഇതിന്റെ ആദ്യഘട്ടം മാത്രമായിരിക്കും. യാത്രക്കാർ നിശ്ചിത യാത്രാ ചെലവുകളും ഇരു ഭരണ കൂടങ്ങളും നിശ്ചിയിക്കുന്ന അധിക ചെലവുകളും വഹിക്കേണ്ടി വരും. ഓരോ യാത്രക്കാരും പ്രത്യേകം അപേക്ഷിക്കണം. ഇതോടൊപ്പം എംബസി രജിസ്‌ട്രേഷനും നടത്തിയിരിക്കണമെന്നും സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 0525790260, 0553734787, 0589024142, 0586272683, 0527425584.

Latest