International
ലോകത്ത് കൊവിഡ് മരണം നാലര ലക്ഷം പിന്നിട്ടു; രോഗികളുടെ എണ്ണം 84 ലക്ഷത്തിലേക്ക്

വാഷിങ്ടണ്‍ | ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം പിന്നിട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 119930 പേരാണ് അമേരിക്കയില്‍ മരിച്ചത്. അതേ സമയം ആകെ കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷത്തോട് അടുക്കുകയാണ്.
അതേസമയം ബ്രസീലില്‍ ഇന്നലെ മാത്രം 31000ത്തിന് മുകളില്‍ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 46665 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഇപ്പോള്‍ നാലാമതാണ്. ആകെ രോഗബാധിതരുടെ എണ്ണം 360000 മുകളിലെത്തിയ ഇന്ത്യ മൂന്ന് ദിവസം മുമ്പുതന്നെ ബ്രിട്ടനെ മറികടന്നിരുന്നു. പ്രതിദിന രോഗബാധ നിരക്കിലും മരണ നിരക്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇന്നലെ 130103 പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോള്‍ 341 പേര്‍ മരിച്ചു. പ്രതിദിന രോഗബാധ മരണ നിരക്കുകളില്‍ ലോക പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാമതാണ്.