Malappuram
ബാപ്പു മുസ്‌ലിയാര്‍: പ്രവാചക പ്രകീര്‍ത്തനത്തില്‍ അതുല്യനായ പണ്ഡിതന്‍: കാന്തപുരം

തിരൂരങ്ങാടി | പ്രവാചക പ്രകീര്‍ത്തനത്തിലൂടെ അമൂല്യമായ കവിതകള്‍ സമൂഹത്തിന് സമ്മാനിച്ച മഹാ പണ്ഡിതനായിരുന്നു തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ബാപ്പു മുസ്‌ലിയാരുടെ ആറാമത് ഉറൂസിനോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രഭാഷണം നടത്തി.
ഇസ്‌ലാമിക വിജ്ഞാനത്തിലെ സര്‍വമേഖലയിലും ആഴത്തിലുള്ള പാണ്ഡിത്യത്തിനുടമയായിരുന്നു തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരെന്ന് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അൽബുഖാരി, ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാര്‍, പൊന്‍മള അബ്ദുൽ ഖാദിര്‍ മുസ്‌ലിയാര്‍, എന്‍ അലി അബ്ദുല്ല, മന്ത്രി എ കെ ശശീന്ദ്രന്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മമ്പീതി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എം എന്‍ കുഞ്ഞമ്മദ് ഹാജി, അബ്ദുല്‍ വാസിഅ് ബാഖവി, അഡ്വ. ബാബു കാര്‍ത്തികേയന്‍ പ്രസംഗിച്ചു.