Kerala
മന്ത്രി എംഎം മണി ആശുപത്രി വിട്ടു

തിരുവനന്തപുരം | തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം എം മണി ആശുപത്രി വിട്ടു. വെള്ളിയാഴ്ചയാണ് മന്ത്രി മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വൈകിട്ടോടെ മന്ത്രി ആശുപത്രി വിട്ടു.
---- facebook comment plugin here -----