Connect with us

Covid19

ചൂടപ്പം പോലെ വിറ്റ് 'മോദി, രാഹുല്‍' മാസ്‌കുകള്‍

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്‌കുകള്‍ക്ക് ആവശ്യക്കാരേറി. മോദിക്ക് പുറമെ മറ്റ് രാഷ്ട്രീയ നേതാക്കളുടെയും മുഖം പ്രിന്റ് ചെയ്ത മാസ്‌കുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കമല്‍ നാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പോലുള്ളവരുടെയും മുഖമുള്ള മാസ്‌കുകളും ലഭ്യമാണ്.

ഇതുവരെ 500- 1000 മോദി മാസ്‌കുകള്‍ വിറ്റതായി ഭോപ്പാലിലെ വ്യാപാരി കുനാല്‍ പരിയാനി പറയുന്നു. രാജ്യത്ത് കൊവിഡ്- 19 പടര്‍ന്നുപിടിച്ച സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 11,000 കേസുകള്‍ സ്ഥിരീകരിക്കുകയും 476 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളം പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയതോടെ വ്യാപാരികള്‍ പുതുമകള്‍ കൊണ്ടുവരുന്നുണ്ട്. വസ്ത്രത്തിന് അനുയോജ്യമായതും സ്വന്തം മുഖം തന്നെ പ്രിന്റ് ചെയ്തുള്ള മാസ്‌കുകളും പലയിടത്തും ലഭ്യമാണ്.