Connect with us

National

ഇന്ധന വില കൊള്ളയില്‍ നിന്ന് പിന്തിരിയാതെ എണ്ണക്കമ്പനികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും അവഗണിച്ച് ജനങ്ങളെ വെല്ലുവിളിച്ച് പെട്രോളിന്റേയും ഡീസലിന്റേയും വില കൂട്ടുന്ന പതിവ് നടപടിയുമായി എണ്ണക്കമ്പനികള്‍ മൂന്നോട്ടുപോകുന്നു. രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇത് തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. 11 ദിവസത്തിനുള്ളില്‍ പെട്രോളിന് 6.03 രൂപ കൂടിയപ്പോള്‍ ഡീസലിന് 6.08 രൂപയുടെ വര്‍ധനവുണ്ടായി. ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്.

എതിര്‍പ്പുകള്‍ കാര്യമാക്കാതെ വില വര്‍ധിപ്പിക്കല്‍ അടുത്ത ആഴ്ച വരെ തുടരുമെന്നാണ് എണ്ണക്കമ്പികള്‍ നല്‍കുന്ന സൂചന.പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. പക്ഷെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വളരെ കുറഞ്ഞ് നില്‍ക്കുന്ന അവസ്ഥയിലാണ് ഈ കൊള്ള. അടുത്ത ആഴ്ച വീണ്ടും ക്രൂഡ് ഓയില്‍ വില ഗണ്യമായി അന്താരാഷ്ട്ര വിപണിയില്‍ കുറയാനാണ് സാധ്യത. എന്നാല്‍ ഇന്ത്യയി്ല്‍ മാത്രം അതുണ്ടാകില്ല.

---- facebook comment plugin here -----

Latest