Connect with us

Covid19

കൊവിഡ് പരിശോധന നടത്താതെ ഡിസ്ചാര്‍ജ്; മൂന്നാം ദിവസം എ എസ് ഐ മരിച്ചു

Published

|

Last Updated

സൂററ്റ് | ഗുജറാത്തിലെ സൂററ്റില്‍ കൊവിഡ് പരിശോധന നടത്താതെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത എ എസ് ഐ മൂന്നാം ദിവസം മരിച്ചു. ഇദ്ദേഹത്തിന് കൊവിഡില്‍ നിന്ന് മുക്തി ലഭിച്ചിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. സൂററ്റില്‍ കൊവിഡ് ബാധിച്ച് മരിച്ച ആദ്യ പോലീസുകാരനായിരിക്കുകയാണ് ഇദ്ദേഹം.

മഗരി ഭരൈയ (55) ആണ് ഞായറാഴ്ച മരിച്ചത്. മെയ് 31നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ന്യൂ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോം ഗാര്‍ഡിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പത്ത് ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം ഇദ്ദേഹത്തിന്റെ നില വഷളാകുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് പിന്നീടാണ് ബന്ധുക്കള്‍ക്ക് മനസ്സിലായത്. പരിശോധിച്ചിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്ന് എ എസ് ഐയുടെ സഹോദരന്‍ പറഞ്ഞു. മരിക്കുന്നതിന്റെ തലേന്നാണ് കൊവിഡ് പോസിറ്റീവാണെന്ന പരിശോധനാ ഫലം വന്നത്.

Latest