Connect with us

Ongoing News

വാട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; നിർദേശങ്ങളുമായി സർക്കാർ

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്നത്തെ സാമൂഹികജീവിതത്തില്‍ സോഷ്യല്‍മീഡിയ അഭിഭാജ്യഘടകമാണ്. ഇന്ന് നാം കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഫേസ്ബുക്കിലൂം വാട്‌സ് ആപ്പിലുമാണ്. ഇത് അപകട സാധ്യതകള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ നിഷ്‌കളങ്കരായ ആളുകളെ ചതിയില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. വ്യാജ ജോലി, ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ നല്‍കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നത് പതിവാകുന്നു. വ്യക്തിഗത ഡേറ്റയിലേക്കുള്ള പ്രവേശനം മുതല്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നതില്‍ വരെ ഈ അപകടം പതിയിരിക്കുന്നു.

ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം ചില ആറ് സുരക്ഷാ മാര്‍ഗങ്ങള്‍ ജനങ്ങള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്.

1. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്. അത് നിങ്ങള്‍ക്ക് കൂടുതല്‍ അപകടം വരുത്തി വെക്കും.
2. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ വിശ്വസ്തര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ കഴിയൂ എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. അതിനനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ “സ്വകാര്യത ക്രമീകരണങ്ങള്‍” തിരഞ്ഞെടുക്കുക.
3.അപരിചതരില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസിറ്റുകള്‍ ശ്രദ്ധിക്കുക. ഇത് ചിലപ്പോള്‍ ഒരു ട്രാപ്പാകാം
4. നിങ്ങള്‍ക്ക് അറിയാത്തവരാണെങ്കില്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കളെ വിശ്വസിക്കരുത്.
5.രഹസ്യ സ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സൈബര്‍ ക്രിമിനലുകള്‍ വ്യാജ പ്രൊഫല്‍ തയ്യറാക്കി ഫ്രണ്ട് റിക്വസ്റ്റുകള്‍ അയക്കാം. ഇത് ശ്രദ്ധിക്കേണ്ടതാണ്.
6.നിങ്ങള്‍ സൈബര്‍ ആക്രണത്തിന്റെ ഇരകള്‍ ആയിട്ടുണ്ടെങ്കില്‍ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്യുക.

Latest