Connect with us

Covid19

കൊവിഡ്: സഊദിയില്‍ മരണ സംഖ്യ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 40 മരണം

Published

|

Last Updated

ദമാം: സഊദി അറേബ്യയില്‍ കൊവിഡ് മരണങ്ങള്‍ വീണ്ടും ഉയര്‍ന്നു. 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 40 പേര്‍ മരിക്കുകയും 4,233 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണമാണ് സഊദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 972 ആയി.

24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദയിലാണ്; 11 പേര്‍. മക്ക (10), റിയാദ് (4), മദീന (5), അല്‍ ഹുഫൂഫ് (2), അല്‍ ഖത്വീഫ് (2), ദമാം (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), സബ്യ (1) എന്നിവയാണ് മരണം റിപ്പോര്‍ട്ട് ചെയ്ത മറ്റ് നഗരങ്ങള്‍. മരിച്ചവരില്‍ കൂടുതലും വിദേശികളാണ്.

നിലവില്‍ 41,849 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,855 പേര്‍ ഗുരുതരാവസ്ഥയിലാണ്. മൊത്തം മരണങ്ങളില്‍ ജിദ്ദയിലാണ് ഏറ്റവും കൂടുതല്‍; 338 പേര്‍. മക്ക 325, റിയാദ് 104, മദീന 72, ദമാം 37, അല്‍ ഹുഫൂഫ് 21, ത്വാഇഫ് 12, തബൂക്ക് 10, ബുറൈദ 7, ബീഷ 6, അല്‍ ഖോബാര്‍ 4, അല്‍ ഖത്വീഫ് 4, ജിസാന്‍ 4, അറാര്‍ 3, ജുബൈല്‍ 3, സബ്യ 3, ഹഫര്‍ അല്‍ ബാത്തിന്‍ 2, യാമ്പു 2, ഖമീസ് മുശൈത്ത് 1, അല്‍ ബദാഇ 1, വാദി ദവാസിര്‍ 1, റഫ്ഹ 1, അല്‍ ഖര്‍ജ് 1, നാരിയ 1, ഹാഇല്‍ 1, ഖുന്‍ഫുദ- 1 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

Latest