Connect with us

National

തമിഴ്‌നാട്ടില്‍ 1974 പേര്‍ക്ക് കൂടി കൊവിഡ്; 38 മരണം

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ഞായറാഴ്ച 38 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 1974 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 44661 ആയി. 435 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 19,676 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 547 പേര്‍ ഇതുവരെ രോഗമുക്തി നേടി.
സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 30459 കൊവിഡ് കേസുകളും 1415 മരണങ്ങളുമാണ് ചെന്നൈ ജില്ലയില്‍ മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Latest