സ്ത്രീയെ പൂട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയില്‍

Posted on: June 14, 2020 11:48 am | Last updated: June 14, 2020 at 12:10 pm

കൊച്ചി| വാടക വീട് നോക്കാനെത്തയി സ്ത്രീയെ പൂട്ടയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയില്‍. വാടക വീട് നോക്കാനെത്തിയ യുവതിയെ വീട് കാണിക്കാമെന്ന വ്യാജേന അടുത്ത് കൂടി പൂട്ടിയട്ട് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.

വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനി അശ്വതി, തിരുവനന്തപുരം പേട്ട സ്വദേശി കണ്ണന്‍, വടുതല സ്വദേശി മുഹമ്മദ് ബിലാല്‍, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ഇന്ദു എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ അഞ്ചിനാണ് സംഭവം. സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള മൊണാസ്ട്രി റോഡില്‍ വാടകക്ക് വീട് കാണിച്ചുതരാമെന്ന വ്യാജേന പ്രതികള്‍ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. വീടിനുള്‍വശം കാണിച്ചു തരാമെന്ന വ്യാജേന ഇവരെ വീടിനകത്ത് കയറ്റിയ പ്രതികള്‍ മുറിപൂട്ടിയ ശേഷം ആഭരണങ്ങള്‍ കൈക്കലാക്കുയുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നാലുപേരും കണ്ണാടിക്കാട് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പൂച്ചാക്കല്‍ ഉള്ള പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. പ്രതികളെ ചാലക്കുടി കൊവിഡ് സെല്ലിലേക്ക് മാറ്റി.