Covid19
ലോകത്ത് കൊവിഡ് നില ഭീതിദമായി തുടരുന്നു; രോഗബാധിതര്‍ 78 ലക്ഷം കവിഞ്ഞു

ന്യൂയോര്‍ക്ക് | ആഗോള തലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78 ലക്ഷം കവിഞ്ഞു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് 78,61,075 ആണ് ആകെ രോഗബാധിതര്‍. 4,32,204 പേരുടെ ജീവന്‍ കൊവിഡില്‍ പൊലിഞ്ഞു. 4,035,844 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 33,93,027 ആണ് ആക്ടീവ് കേസുകള്‍. അമേരിക്കയില്‍ തന്നെയാണ് കൊവിഡ് സ്ഥിതി അത്യന്തം ഭീകരമായി തുടരുന്നത്. 21,42,224 പേര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 1,17,527 പേര്‍ മരിച്ചു. 8,54,106 പേര്‍ രോഗമുക്തരായി.
സ്ഥിരീകരിച്ച കേസുകളിലും മരണത്തിലും ബ്രസീലാണ് രണ്ടാമത്. 8,50,796 പേര്‍ രോഗബാധിതരായപ്പോള്‍ 42,791 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്- 3,21,626. മരണപ്പെട്ടത് 9,199 പേരാണ്. റഷ്യ (5,20,129), ബ്രിട്ടന്‍ (2,94,375), സ്‌പെയിന്‍ (2,90,685), ഇറ്റലി (2,36,651), പെറു (2,20,749), ജര്‍മനി (1,87,423), ഇറാന്‍ (1,84,955), തുര്‍ക്കി (1,76,677), ചിലി (1,67,355), ഫ്രാന്‍സ് (1,56,813) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.