Kerala
തിരുവനന്തപുരത്ത് സ്വിഗ്ഗി ഭക്ഷണ വിതരണക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം | ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ സ്വിഗ്ഗി ഭക്ഷണ വിതരണക്കാര്‍ തിരുവനന്തപുരം ജില്ലയില്‍ പണിമുടക്ക് തുടരുന്നു. മൂന്നാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നും ആനൂകൂല്ല്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 3000ലേറെ ഡെലിവറി ജീവനക്കാര്‍ സമരത്തിലായതോടെ തിരുവനന്തപുരംം ജില്ലയിലെ സ്വിഗ്ഗി ആപ് സേവനങ്ങള്‍ നിലച്ചിരിക്കുയാണ്.
വിഷയത്തില്‍ ഇതുവരെ മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. ജീവനക്കാരുടെ ഇന്‍സെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആനുകൂല്ല്യങ്ങള്‍ കുറക്കാന്‍ കാരണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
---- facebook comment plugin here -----