Gulf
ഷാജന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബൈ | കാസർകോട് പുള്ളൂരിനടുത്തുളള മീങ്ങോത് സ്വദേശി ഷാജൻ പള്ളയിൽ (38)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഭാര്യ വിദ്യാശ്രീ. രണ്ട് ചെറിയ മക്കളുണ്ട്. അടുത്ത കാലത്താണ് ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ ഷാജൻ ദുബൈയിൽ വരുന്നത്.
കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയായിരുന്നു. നാട്ടിലുണ്ടായ കട ബാധ്യത തീർക്കാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനും വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജനും ഗൾഫിലെത്തിയത്.
---- facebook comment plugin here -----