Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൂടി കൊവിഡ് 19

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. കണ്ണൂര്‍, ഇരിട്ടി സ്വദേശിയായ ഒരാള്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ തൃശൂര്‍ ജില്ലക്കാരാണ്. പാലക്കാട്ട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട അഞ്ച്, എറണാകുളം രണ്ട്, കോട്ടയം രണ്ട്, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക് ഇങ്ങനെ: മഹാരാഷ്ട്ര 20, ഡല്‍ഹി 7, തമിഴ്‌നാട്, കര്‍ണാടക നാല് വീതം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് ഒന്ന് വീതം.

62 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. തിരുവനന്തപുരം 16, കൊല്ലം രണ്ട്, എറണാകുളം ആറ്, തൃശൂര്‍ 7, പാലക്കാട് 13, മലപ്പുറം രണ്ട്, കോഴിക്കോട് മൂന്ന്, കണ്ണൂര്‍ 8, കാസര്‍കോട് അഞ്ച് എന്നിങ്ങനെയാണ് ഭേദമായവരുടെ കണക്ക്.

തൃശൂരില്‍ സമ്പര്‍ക്കം മൂലം ബാധിച്ചവരില്‍ 4 പേര്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര്‍ വേര്‍ഹൗസിംഗ് തൊഴിലാളികളുമാണ്.

സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ ഹോട്‌സ്‌പോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. രണ്ടും പാലക്കാട് ജില്ലയിലാണ്. 35 ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവായി. ആകെ 133 ഹോട്‌സ്‌പോട്ടുകളാണുള്ളത്.

ഇതുവരെ 2244 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1258 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. ഇന്ന് മാത്രം 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,18,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1922 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.

Latest