Connect with us

Eranakulam

കോഴിക്കോട്ടേക്കില്ല; ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തുടരും

Published

|

Last Updated

കോഴിക്കോട് | കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ തുടരുമെന്ന് ക്ലബ്ബ്. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു.

ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്‌ബോൾ വികാരവുമാണ്. കേരളത്തിനകത്തും പുറത്തുമായി ദശലക്ഷക്കണക്കിന് ആളുകൾ ക്ലബ്ബിനെ പിന്തുണക്കുന്നുണ്ട്. ഇവരോട് വളരെയധികം ചേർന്നുനിൽക്കാൻ എപ്പോഴും ആഗ്രഹിക്കുന്നു. അതുകൊണ്ട് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ വീക്ഷിക്കാനുള്ള അവസരം സൃഷ്ടിക്കാനും കേരളത്തിന്റെ ഫുട്ബോൾ വികാരം കൂടുതൽ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബ് വ്യക്തമാക്കി.

Latest