Connect with us

Covid19

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3,254 കൊവിഡ് കേസുകള്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ 3,254 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 94,041 ആയി. 149 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 3,438 ആയി.

പുതുതായി പോസിറ്റീവ് സ്ഥിരീകരിച്ചതില്‍ മുംബൈയിലെ മാത്രം കണക്ക് 1,567 ആണ്. ഇതോടെ മുംബൈയിലെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 52,667 ആയി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ ഉയര്‍ന്നതാണ് മുംബൈയിലെ മാത്രം കണക്ക്. മുംബൈയില്‍ 97 മരണങ്ങളുമുണ്ടായിട്ടുണ്ട്. നഗരത്തില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 26,897 ആണ്. 23,693 പേര്‍ രോഗമുക്തി നേടി.

Latest